
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിച്ച് പത്മജ
- വെള്ളിയാഴ്ച മുതൽ തൃശൂർ മണ്ഡലത്തിൽ സജീവമാകുമെന്നും പത്മജ വേണു ഗോപാൽ പറഞ്ഞു.
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിച്ച് പത്മജ വേണുഗോപാൽ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാൻ ഒരുങ്ങുന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. വെള്ളിയാഴ്ച മുതൽ തൃശൂർ മണ്ഡലത്തിൽ സജീവമാകുമെന്നും പത്മജ വേണു ഗോപാൽ പറഞ്ഞു. സുരേഷ് ഗോപി മണ്ഡലത്തിൽ തനിക്കൊപ്പം പ്രചാരണങ്ങൾക്ക് ഉണ്ടെങ്കിലേ മത്സരിക്കാൻ തയ്യാറാകൂ എന്ന് പത്മജ നേരത്തെ പറഞ്ഞതായി സൂചനകളുണ്ടായിരുന്നു.

സുരേഷ് ഗോപി പൂർണമായും മണ്ഡലത്തിൽ തനിക്കൊപ്പം പ്രചാരണങ്ങൾക്കായി ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും പത്മജ പറഞ്ഞു. അദ്ദേഹം സ്വന്തം സഹോദരനെ പോലെയാണ്. തൃശൂരുകാരിൽ വലിയ വിശ്വാസമുണ്ടെന്നും പത്മജ പറഞ്ഞു.
CATEGORIES News
