നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്

  • സ്ഥാനാർത്ഥിത്വം തെളിയിക്കാൻ മാർച്ച് 26 ന് സമയം അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിൽ 1252 പേര് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്തുണ്ട്. സ്ഥാനാർത്ഥിത്വം തെളിയിക്കാൻ മാർച്ച് 26 ന് സമയം അനുവദിച്ചിരിക്കുന്നത്.

പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയുക. സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വിധിയെഴുതുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )