പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 141 വർഷം തടവും പിഴയും

പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 141 വർഷം തടവും പിഴയും

  • തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി പോക്ക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്

മലപ്പുറം:പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി പോക്ക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് . 12 വയസ് മുതൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു.

മലപ്പുറത്തെ പല വാടക കോർട്ടേഴ്സുകളിലായിട്ടായിരുന്നു തമിഴ്‌നാട് സ്വദേശികളായ ഇവർ താമസിച്ചിരുന്നത്.കുട്ടിയെ ഉപദ്രവിച്ചത് അമ്മ വീട്ടു ജോലിക്ക് പോയതിന് ശേഷമാണ് . 2020 മുതലായിരുന്നു നിരന്തര പീഡനം. പീഡന വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )