
പാറശ്ശാല ഷാരോൺ വധക്കേസ്; ശിക്ഷാവിധി 20ന്
- ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതി ഗ്രീഷ്‌മ കോടതിയിൽ വാദിച്ചു
തിരുവനന്തപുരം:പാറശ്ശാല ഷാരോൺ വധക്കേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്‌മയുടെ ശിക്ഷ ഈ മാസം 20 ന് വിധിക്കും. കേസിൽ വാദം പൂർത്തിയായി. ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതി ഗ്രീഷ്‌മ കോടതിയിൽ വാദിച്ചു. മറ്റ് ക്രിമിനൽ കേസുകൾ ഇല്ലെന്നും തുടർപഠനം ആഗ്രഹിക്കുന്നുവെന്നും പ്രതി ഗ്രീഷ്‌മ ആവശ്യപ്പെട്ടു.

എന്നാൽ ഗ്രീഷ്‌മയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. സ്നേഹം നടിച്ച് വിളിച്ചുവരുത്തി മുൻപും വിഷം നൽകി ഷാരോണിനെ കൊല്ലാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ പറയുന്നു. പ്രതിക്ക് തീർച്ചയായും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
CATEGORIES News
TAGS THIRUVANANTHAPURAM