
പുരസ്കാര തിളക്കത്തിൽ കേരള ടൂറിസം
- സാങ്ച്വറി ഏഷ്യ അവാർഡ് മന്ത്രി ഏറ്റുവാങ്ങി
ന്യൂഡൽഹി: കേരള ടൂറിസം വീണ്ടും പുരസ്ക്കാര തിളക്കത്തിൽ . സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന പുത്തൻ പദ്ധതികൾക്കുള്ള അംഗീകാരമായി ടിഓഎഫ് ടൈഗേർസിന്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള ടൂറിസത്തിന് ലഭിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾ എന്നീ ഘടകങ്ങളാണ് കേരളത്തെ നേട്ടത്തിനു അർഹമാക്കിയത്.

ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി.കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികൾ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
CATEGORIES News