പുഷ്‌പ 2 ആഗസ്റ്റ് 15ന് എത്തില്ല

പുഷ്‌പ 2 ആഗസ്റ്റ് 15ന് എത്തില്ല

  • ഷൂട്ടിംഗ് നീണ്ടുപോയതാണ് ചിത്രത്തിന്റെ റിലീസിനെ ബാധിച്ചത്

ഹൈദരാബാദ്: മലയാളത്തിന്റെ ‘മല്ലു’ അർജുനാണ് തെലുഗു സൂപ്പർ താരം അല്ലു അർജുൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലുവിന്റെ ചിത്രമാണ് പുഷ്പ 2. നേരത്തെ തന്നെ ചിത്രത്തിന്റെ നിർമ്മാതാക്കൾ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാവാത്തതിനാൽ ആഗസ്റ്റ് 15ന് ചിത്രം ഇറങ്ങില്ല എന്ന് നിർമ്മാതാക്കളെ ഉദ്ധരിച്ച് ഇപ്പോൾ പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെയാണ് സിനിമയുടെ റിലീസ് തീയതി നീട്ടാൻ തീരുമാനിച്ചത്. അല്ലു അർജുന് പുറമെ ഫഹദ് ഫാസിൽ, രശ്മിക മന്താന തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. പുഷ്പ വണ്ണിലെ അഭിനയത്തിന് അല്ലു അർജുൻ ദേശീയ അവാർഡ് നേടിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )