പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതിയുടെ മരണം; നടൻ അല്ലു അർജുനെതിരെ കേസ്

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതിയുടെ മരണം; നടൻ അല്ലു അർജുനെതിരെ കേസ്

  • നടൻറെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തീയറ്ററിനെതിരേയും കേസെടുക്കുമെന്ന് ഹൈദരാബാദ് ഡിസിപി

ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ്. ഹൈദരാബാദിലെ പ്രദർശനത്തിനിടെ അല്ലു അർജുൻ തീയറ്ററിൽ എത്തിയതിനെ തുടർന്നായിരുന്നു തിരക്കുണ്ടായത്. നടൻറെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തീയറ്ററിനെതിരേയും കേസെടുക്കുമെന്ന് ഹൈദരാബാദ് ഡിസിപി പറഞ്ഞു.

താരം തീയറ്ററിൽ എത്തുന്ന വിവരം പൊലീസിനെ വളരെ വൈകിയാണ് തീയേറ്റർ ഉടമകൾ അറിയിച്ചതെന്ന് ഹൈദരാബാദ് ഡിസിപി വ്യക്തമാക്കി. തീയറ്റർ ഉടമ ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ച യുവതിയുടെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )