
പൂരം അലങ്കോലപ്പെട്ട സംഭവം; തുടരന്വേഷണത്തിന് നാളെ തീരുമാനം
- ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയിലാണ് പുതിയ അന്വേഷണത്തിനൊരുങ്ങുന്നത്
തൃശ്ശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തുടരന്വേഷണത്തിന് നാളെ തീരുമാനം. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപിയുടെ പങ്കിനെക്കുറിച്ച് ഡിജിപി ആയിരിക്കും അന്വേഷിക്കുക. അതുപോലെ തന്നെ പൂരം അട്ടിമറി വിഷയത്തിൽ മറ്റൊരു അന്വേഷണവും ഉണ്ടാകും.
ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയിലാണ് പുതിയ അന്വേഷണത്തിനൊരുങ്ങുന്നത്. ശുപാർശ നൽകി ഒരാഴ്ച കഴിഞ്ഞാണ് തീരുമാനം എത്തിയിരിക്കുന്നത്. പുതിയ അന്വേഷണം വരുമ്പോൾ എഡിജിപി തുടരുമോ എന്ന കാര്യവും നാളെ നിർണ്ണായകമാണ്. നാളത്തെ മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കും.
CATEGORIES News