പൊലീസിനെതിരെ പരാതി അറിയിക്കു; വാട്സ് ആപ്പ് നമ്പറുമായി പി.വി.അൻവർ

പൊലീസിനെതിരെ പരാതി അറിയിക്കു; വാട്സ് ആപ്പ് നമ്പറുമായി പി.വി.അൻവർ

  • നിലമ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുൻ മലപ്പുറം എസ്. പി സുജിത് ദാസിനും അദ്ദേഹത്തിന്റെ ഡാൻസാഫ് സംഘത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് അൻവർ ഉയർത്തിയത്

നിലമ്പൂർ: പൊലീസിനെതിരായ പരാതികൾ അറിയിക്കാൻ വാട്‌സ് ആപ്പ് നമ്പർ പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ. ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണെന്നും കേരളത്തിലെ സഖാക്കളും താനും പൊലീസിലെ പുഴുക്കുത്ത് പുറത്തുകൊണ്ടുവരുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.നിലമ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുൻ മലപ്പുറം എസ്. പി സുജിത് ദാസിനും അദ്ദേഹത്തിന്റെ ഡാൻസാഫ് സംഘത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് അൻവർ ഉയർത്തിയത്.

എടവണ്ണയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിൻ്റെ മരണത്തിൽ പൊലീസിന് പങ്കുണ്ടെന്ന് സംശയിക്കുന്നു. രാത്രി പത്ത് മണി കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് കടകൾക്ക് പ്രവർത്തനാനുമതി നൽകാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്. പ്രദേശം വിജനമാക്കി കള്ളക്കടത്തുകാരെ സഹായിക്കാനാണ് പൊലീസ് ഈ ഉത്തരവിറക്കിയത്. കരിപ്പൂർ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )