
പ്രയാഗ മാർട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
- നാളെ രാവിലെ 10ന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. നാളെ രാവിലെ 10ന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്. നടൻ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ ആഡംബര ഹോട്ടലിൽ സന്ദർശിച്ചു എന്നാണ് റിപ്പോർട്ട്. ഇവർക്കുപുറമേ സ്ത്രീകളടക്കം ഇരുപതോളംപേർ ഓംപ്രകാശിൻ്റെ മുറിയിലെത്തിയെന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി എട്ടിൽ മരട് പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഓംപ്രകാശിൻ്റെ നേതൃത്വത്തിൽ നടത്തിയ ലഹരിപാർടിയിൽ പങ്കെടുക്കാനെത്തിയവരാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു.
CATEGORIES News