
പ്രളയ മുന്നൊരുക്കം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു
- കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മൺസൂൺ കാലത്ത് വെള്ളപ്പൊക്കം അടക്കമുള്ള പ്രശ്നങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ യോഗം അവലോകനം ചെയ്യും.കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും. മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ മണ്ണിടിച്ചിൽ അടക്കം നിലവിലെ സാഹചര്യങ്ങൾ യോഗം പരിശോധിക്കും.

കേന്ദ്രമന്ത്രിമാരായ സി.ആർ പാട്ടീൽ, നിത്യാനന്ദ റോയ്, ആഭ്യന്തര-ജലവിഭവ- പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാർ, ദേശീയ ദുരന്ത നിവാരണ സേന, കാലാവസ്ഥ വകുപ്പ് മേധാവിമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.
CATEGORIES News