
പ്രായപൂർത്തിയാകും മുൻപ് ഒരു വ്യക്തി ചെയ്‌ത കുറ്റകൃത്യത്തിൻ്റെവിവരം ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന നിർദേശവുമായി ഹൈക്കോടതി
- ജുവനൈൽ ജസ്റ്റിസ് ബോർഡിനുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയത്
കൊച്ചി: പ്രായപൂർത്തിയാകും മുൻപ് ഒരു വ്യക്തി ചെയ്‌ത കുറ്റകൃത്യത്തിൻ്റെ വിവരം ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന നിർദേശവുമായി ഹൈക്കോടതി. പൊലീസിനും ജുവനൈൽ ജസ്റ്റിസ് ബോർഡിനുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ഒരു സാഹചര്യത്തിലും ഈ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

കണ്ണൂർ സ്വദേശി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവ് പുറപ്പെടുവിച്ചത്.പ്രായപൂർത്തിയാകും മുൻപ് ചെയ്ത കുറ്റകൃത്യത്തിൻ്റെ വിവരം പ്രത്യേക സാഹചര്യത്തിൽ ഒഴികെ നിർബന്ധമായി നീക്കം ചെയ്യണമെന്നാണ് ബാലനീതി നിയമത്തിൽ പറയുന്നതെന്ന് കോടതി വ്യക്തമാക്കി.
CATEGORIES News
