ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മർദനം

ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മർദനം

  • മർദനത്തിൽ കുട്ടിയുടെ കർണ പടം തകർന്നു

പയ്യോളി:ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മർദനം. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികൾ അക്രമിച്ചത്. മർദനത്തിൽ കുട്ടിയുടെ കർണ പടം തകർന്നു.

രണ്ടാഴ്ച മുമ്പ് നടന്ന ആക്രമത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. മൂന്ന് മാസത്തേക്ക് കുട്ടിയ്ക്ക് വിശ്രമം വേണമെന്നാണ് ഡോക്ട‌ർമാർ നിർദേശിച്ചിരിക്കുന്നത്. ഇരു സ്കൂളുകളിലേയും വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം. പോലീസ് കേസെടുത്തത് എസ് പിക്ക് പരാതി കൊടുത്തതിനു ശേഷമാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )