ബാണാസുര സാഗർ ഡാമിലെ ഷട്ടർ ഉയർത്തും

ബാണാസുര സാഗർ ഡാമിലെ ഷട്ടർ ഉയർത്തും

  • നിലവിൽ ഷട്ടർ 15 സെൻ്റീ മീറ്റർ തുറന്നിട്ടുണ്ട്

കല്പറ്റ: ബാണാസുരസാഗർ അണക്കെട്ടിന്റെ വ്യഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ സ്പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ ഷട്ടർ 15 സെന്റീ മീറ്റർ തുറന്നിട്ടുണ്ട്.

സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യാനാണ് സാധ്യത.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )