ബെൻസ് ഇന്ത്യയിലെത്തിയിട്ട് മൂന്ന് പതിറ്റാണ്ട്

ബെൻസ് ഇന്ത്യയിലെത്തിയിട്ട് മൂന്ന് പതിറ്റാണ്ട്

  • ഒന്നര ലക്ഷത്തോളം വാഹനങ്ങൾ കമ്പനി ഇന്ത്യയിൽ നിർമിച്ച് വില്പന നടത്തി

വാഹനകളുടെ ഈറ്റില്ലമായ ജർമനിയിൽ നിന്ന് ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ നിർമാ ണം തുടങ്ങിയിട്ട് മുപ്പത് വർഷമാവുന്നു. 1994ൽ ‘ഡബ്ല്യു 124 ഇ 220’ എന്ന മോഡൽ നിർമിച്ചായിരുന്നു ബെൻസിന്റെ ഇന്ത്യയിലേക്കുള്ള മാസ് എൻട്രി.

ഇന്ത്യയിൽ അങ്ങനെ ആ വർഷം നിർമാണം തുടങ്ങി. ആരംഭം ഇന്ത്യൻ ഭീമനായ ടാറ്റാ മോട്ടോഴ്‌സിന്റെ (അന്ന് ടെൽകോ) പ്ലാന്റിലായിരുന്നു. 2009- ൽ പൂനൈക്ക് സമീപമുള്ള ചാക്കനിൽ 250 കോടി രൂപ നിക്ഷേപവുമായി 100 ഏക്കർ സ്ഥലത്തായിരുന്നു നിർമാണശാല.പിന്നീട് നടന്നത് ചരിത്രം. 2022-ൽ ജർമനിക്കു പുറത്ത് മെഴ്സിഡസ് ബെൻസിൻ്റെ മുൻനിര ആഡംബര വൈദ്യുത സെഡാൻ ഇക്യുഎസ് 580 തദ്ദേശീയമായി നിർമിച്ച് വില്പന നടത്തുന്ന വിപണിയായും ഇന്ത്യയിലെ ബെൻസ് വളർന്നു.

ഇന്ത്യയിൽ നിക്ഷേപം ഇതിനോടകം 2,200 കോടി കടന്നു. കൂടാതെ ബെൻസിന്റെ ഏറ്റവും വലിയ അഞ്ചാമത്തെ നിർമാണശാലയാണ്പൂനൈയിലേത്.
ഈ പ്ലാന്റ് പൂർത്തിയായതോടെ സി-ക്ലാ സ്, ഇ-ക്ലാസ്, എസ് -ക്ലാസ്, സിഎൽഎ കൂപ്പെ അടക്കമുള്ള ശ്രേണിയുടെ നിർമാണം ഇവിടെ ആരംഭിച്ചു. ഇതിനോടകം ഒന്നര ലക്ഷത്തോളം വാഹനങ്ങൾ കമ്പനി ഇന്ത്യയിൽ നിർമിച്ച് വില്പന നടത്തി.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ആഡംബര വാഹന നിർമാതാക്കളിൽ ഒന്നാണ് മെഴ്‌സിഡസ്ബെൻസ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )