ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സെക്രട്ടറിയേറ്റ് ധർണ്ണയുമായി CDAE

ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സെക്രട്ടറിയേറ്റ് ധർണ്ണയുമായി CDAE

  • ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ നിശബ്ദ ധർണ്ണ വൻവിജയമായി

തിരുവനന്തപുരം: ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ CDAE(Confederacy Of Differently Abled Employees). ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ നിശബ്ദ ധർണ്ണ വൻവിജയമായി. സംസ്ഥാനത്തിന്റെ വ്യത്യസ്ത ജില്ലകളിൽ നിന്ന്, എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് എത്തിയ നൂറുകണക്കിന് ഭിന്നശേഷി ജീവനക്കാർ, സംസ്ഥാന ഗവൺമെന്റിലെ ചിലർ, ഭിന്നശേഷിക്കാർക്കെതിരെ നടത്തുന്ന അന്യായമായ അവകാശ നിഷേധത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. കറുത്ത മാസ്ക് ഉപയോഗിച്ച വായ മൂടിക്കെട്ടി , പ്ലകാഡ് ഏന്തിയായിരുന്നു നിശബ്ദ സമരം നടത്തിയത്. 2016 ൽ നിലവിൽ വന്ന ഭിന്നശേഷി സംരക്ഷണ നിയമം RPwD Act-2016, കേന്ദ്ര ഗവൺമെന്റും മറ്റ് പല സംസ്ഥാന ഗവൺമെന്റുകളും നിരുപാധികം നടപ്പിലാക്കിയപ്പോൾ, നിരവധി ഭേദഗതിയിലൂടെ ഭിന്നശേഷി അവകാശങ്ങൾ കവർന്നെടുക്കുന്നവർക്കെതിരെ ധർണ വിമർശിച്ചു. കേരള ഗവൺമെന്റിലെ. ഭിന്നശേഷി അവകാശനിഷേധത്തിനെതിരെ വിവിധ വ്യക്തികളും, സിഡിഎഇ അടക്കമുള്ള സംഘടനകളും കൊടുത്ത കേസുകൾക്ക്, ഹൈക്കോടതിയും സുപ്രീംകോടതിയും അടക്കം, എല്ലാ നിയമ കേന്ദ്രങ്ങളും അനുകൂലമായ വിധി നടത്തിയിട്ടും, നടപ്പിലാക്കാൻ കൂട്ടാക്കാതിനെയും ധർണ വിമർശിച്ചു.

പ്രമോഷനിൽ നിരുപാധികം നാല് ശതമാനം സംവരണം ഏർപ്പെടുത്തുക, സൂപ്പർ ന്യൂമറി ക്കാരെ, മറ്റു ജീവനക്കാരെ പോലെ ആനുകൂല്യം നൽകി സ്ഥിരപ്പെടുത്തുക, സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക, സ്ഥലം മാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, കൺവേയൻസ് അലവൻസ് 5000 രൂപയാക്കുക, ഭിന്നശേഷിക്കാരുടെ റിട്ടയർമെൻറ് പ്രായം 60 വയസ്സാക്കുക, എല്ലാം ഭിന്നശേഷിക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, എയ്ഡഡ് മേഖലയിലെ ഭിന്നശേഷി നിയമനം പിഎസ്‌സിയെ ഏൽപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉയർത്തിയായിരുന്നു നിശബ്ദ ധർണ സമരം. ധർണ്ണസമരം, സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് കൊല്ലക ബേബി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി പ്രവർത്തകനും സിനിമ സംവിധായകനുമായ രാകേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.CDAE സംസ്ഥാന പ്രസിഡണ്ട് ശിഹാബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, സെക്രട്ടറി സുധീഷ് മോഹൻ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ചെങ്കൽ ഷാജി പരിപാടിക്ക് നന്ദി പറഞ്ഞു. വിവിധ ജില്ലാ പ്രതിനിധികൾ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )