മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്

  • ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത് ഏപ്രിൽ 23നാണ്

കൊച്ചി: മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്. തിയറ്ററിൽ നിന്നുള്ള വിതരണ വിഹിതം കൂട്ടി ചോദിച്ചതിനാണ് വിലക്ക്. ചിത്രത്തിന്റെ നിർമ്മാതാക്കളുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം. ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത് ഏപ്രിൽ 23നാണ് . ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ ലാഭവിഹിതം 60:40 എന്ന നിലയിലാണ്. 60 ശതമാനം നിർമാതാവിനും 40 ശതമാനം തിയറ്റർ ഉടമകൾക്കുമാണ്.

രണ്ടാമത്തെ ആഴ്ച 55:45 എന്ന ശതമാനത്തിലേക്കും എത്തും. ഇങ്ങനെയാണ് സാധാരണ കരാർ. എന്നാൽ പേട്രിയറ്റിന് ആദ്യ രണ്ട് ആഴ്ച 60:40 എന്ന രീതിയിൽ ലാഭവിഹിതം വേണമെന്ന് നിർമാതാക്കൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സിനിമയുടെ റിലീസ് അനിശ്ചിതാവസ്ഥയിലേക്ക് എത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )