മലബാർ എക്സ്പ്രസ്സിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് റെയിൽവേ

മലബാർ എക്സ്പ്രസ്സിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് റെയിൽവേ

  • ട്രെയിൻ കൊല്ലം എത്തുമ്പോഴേക്കും, കോച്ചിൽ യാത്രക്കാർക്ക് കയറാൻ പോലും കഴിയാത്ത അത്ര തിരക്കാണ് അനുഭവപ്പെടുന്നത്

തിരുവനന്തപുരം: മലബാറിലേക്കും തിരിച്ചും തെക്കൻ കേരളത്തിലേക്കും ഏറെ യാത്രക്കാരുള്ള മലബാർ എക്സ്പ്രസ്സിലെ ജനറൽ കോച്ച് വെട്ടിക്കുറച്ച് റെയിൽവേ. വെട്ടിക്കുറച്ചത് പുറകുവശത്തെ രണ്ട് ജനറൽ കോച്ചുകളിൽ ഒരെണ്ണമാണ്. വൈകിട്ട് 6.40ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന മലബാർ എക്സ്പ്രെസ്സിൽ ജനറൽ കോച്ചുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് പോകുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോൾ തന്നെ ജനറൽ കോച്ചുകൾ നിറഞ്ഞുകവിയും.

ട്രെയിൻ കൊല്ലം എത്തുമ്പോഴേക്കും, കോച്ചിൽ യാത്രക്കാർക്ക് കയറാൻ പോലും കഴിയാത്ത അത്ര തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഒരു ജനറൽ കോച്ച് വെട്ടിക്കുറച്ചത്, മലബാർ എക്സ്പ്രസ്സിലെ യാത്ര കൂടുതൽ ദുസഹമാക്കുമെന്ന് യാത്രക്കാർ പറയുന്നു. ജീവനക്കാരും വിദ്യാർഥികളും ഉൾപ്പടെ ദിവസേന നൂറുകണക്കിന് യാത്രക്കാർ പോവുന്ന ട്രെയിനാണ് മലബാർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )