മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണം നടന്നു

മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണം നടന്നു

  • സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂരിൻ്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു

പൂക്കാട് : പ്രശസ്ത സംഗീതജ്ഞനും പൂക്കാട് കലാലയം സ്ഥാപകരിൽ ഒരാളുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു. തിങ്കളാഴ്ച രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂരിൻ്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ഡോ. എം .ആർ. രാഘവവാരിയർ ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവൻ അനുസ്മരണ ഭാഷണം നടത്തി.

ഗോപിനാഥ് കോഴിക്കോടിന് ഭാഗവതർ സ്മാരകപുരസ്കാരം നൽകി. ശിവദാസ് ചേമഞ്ചേ രി പൊന്നാട അണിയിച്ചു. കെ. ശ്രീനിവാസൻ പ്രശസ്തിപത്രവും അശോകൻ കോട്ട് അവാർഡ് തുകയും കൈമാറി. ശിവദാസ് വാഴയിൽ അധ്യക്ഷനായി. സിനിമ-സീരിയൽ പ്രവർത്തകൻ ചന്തു ബാബുരാജ്, സുനിൽ തിരുവങ്ങൂർ, എം. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )