മിഹിറിന്റെ മരണത്തിൽ ഗ്ലോബൽ സ്കൂളിന്റെ ആരോപണങ്ങൾ തള്ളി കുടുംബം

മിഹിറിന്റെ മരണത്തിൽ ഗ്ലോബൽ സ്കൂളിന്റെ ആരോപണങ്ങൾ തള്ളി കുടുംബം

  • മരിച്ച വിദ്യാർത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബൽ സ്കൂൾ പത്രക്കുറിപ്പിൽ കാണിച്ചില്ലെന്നും കുടുംബം പറഞ്ഞു

കൊച്ചി:മിഹിറിൻ്റെ മരണത്തിൽ ഗ്ലോബൽ സ്കൂ‌ളിന്റെ ആരോപണങ്ങൾ തള്ളി കുടുംബം. മുമ്പ് പഠിച്ച ജെംസ് സ്‌കൂളിൽ നിന്ന് മിഹിറിനെ ടിസി നൽകി പറഞ്ഞുവിട്ടെന്ന ആരോപണം തെറ്റാണെന്ന് കുടുംബം ആരോപിച്ചു.ജെംസ് സ്കൂളിൽ നിന്ന് ടി സി ചോദിച്ച് വാങ്ങിയതാണെന്നും കുടുംബം വ്യക്തമാക്കി. കാര്യങ്ങൾ മറച്ചുവെക്കാൻ ഗ്ലോബൽ സ്കൂൾ ശ്രമിച്ചതായും കുടുംബം ആരോപിച്ചു.

മരിച്ച വിദ്യാർത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബൽ സ്കൂൾ പത്രക്കുറിപ്പിൽ കാണിച്ചില്ലെന്നും കുടുംബം പറഞ്ഞു. മിഹിറിനെതിരെ ഗ്ലോബൽ സ്‌കൂൾ പത്രക്കുറിപ്പിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മിഹിർ സ്ഥിരം പ്രശ്നക്കാരനെന്നായിരുന്നു സ്കൂൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )