
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അതിഷിയെ പുറത്താക്കിയതായി എഎപി
- മുഖ്യമന്ത്രി അതിഷിയുടെ വസ്‌തുക്കൾ ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് മാറ്റിയെന്നും ആരോപിച്ചു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അതിഷി മർലേനയെ പുറത്താക്കിയെന്ന ആരോപണവുമായി എഎപി. ലഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരം മുഖ്യമന്ത്രി അതിഷിയുടെ വസ്‌തുക്കൾ ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് മാറ്റിയെന്നും ആരോപിച്ചു.
ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ഡൽഹി മുഖ്യമന്ത്രി അതിഷി ഈ വസതിയിലേക്ക് താമസം മാറ്റിയത്. ഇതിനുമുമ്പ് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
CATEGORIES News