
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകും
- 10 മണിക്ക് വാർത്ത സമ്മേളനം നടത്തും.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകും. രാവിലെ 10 മണിക്ക് വാർത്ത സമ്മേളനം നടത്തും. തുടർന്ന് അരുവിക്കര, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതു പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഈ മാസം 23ന് പത്തനംതിട്ടയിൽ നിന്നാണ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം ആയത്. സംസ്ഥാനത്ത് ഹോം വോട്ടിംഗിന് ആരംഭിച്ചു.
CATEGORIES News
