മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല- എം വി ഗോവിന്ദൻ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല- എം വി ഗോവിന്ദൻ

  • തിരഞ്ഞെടുപ്പിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. തിരഞ്ഞെടുപ്പിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താൻ മത്സരിക്കാൻ ഉണ്ടാകില്ലെന്നും എം വി ഗോവിന്ദൻ അറിയിച്ചു. പ്രസാധകൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എൽഡിഎഫിന് തുടർച്ചയായ മൂന്നാം വട്ടവും ഭരണം ലഭിച്ചാൽ കേരളത്തിന് ചരിത്രത്തിലാദ്യമായി വനിതാ മുഖ്യമന്ത്രിയെ ലഭിക്കുമെന്നും കെ കെ ശൈലജ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ശക്തമായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )