മുല്ലപ്പൂ കൈവശം വെച്ച് വിമാനയാത്ര; നവ്യ നായർക്ക് ആസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം പിഴ

മുല്ലപ്പൂ കൈവശം വെച്ച് വിമാനയാത്ര; നവ്യ നായർക്ക് ആസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം പിഴ

  • നവ്യയുടെ പക്കൽ 15 സെന്റിമീറ്റർ മുല്ലപ്പൂവാണ് ഉണ്ടായിരുന്നത്

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായർക്ക്’ ഒന്നേകാൽ ലക്ഷം രൂപ പിഴ. ആസ്ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. നവ്യയുടെ പക്കൽ 15 സെന്റിമീറ്റർ മുല്ലപ്പൂവാണ് ഉണ്ടായിരുന്നത്. നവ്യ തന്നെയാണ് തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ ഓണപ്പരിപാടിയിൽ പങ്കെടുക്കാനായാണ് നവ്യ നായർ ആസ്ട്രേലിയയിലേക്ക് പോയത്.

പരിപാടിക്കിടെ നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു. മുല്ലപ്പൂ കൊണ്ടുപോകാൻ പാടില്ലെന്ന് അറിയില്ലായിരുന്നു എന്ന് താരം പറഞ്ഞു. പക്ഷേ അറിവില്ലായ്‌മ ഒഴികഴിവല്ലെന്നും നവ്യ കൂട്ടിച്ചേർത്തു. 1980 ആസ്ട്രേലിയൻ ഡോളർ (ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപ) ആണ് ആസ്ട്രേലിയൻ കൃഷിവകുപ്പ് പിഴ ഈടാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )