
യുണിസെഫ് റിപ്പോർട്ട്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി
- ഈ വെല്ലുവിളി നിറഞ്ഞ ദേശീയ സാഹചര്യത്തിൽ നിന്നും കേരളം തികച്ചും വ്യത്യസ്‌തമായ ഒരു മാതൃകയാണ് രാജ്യത്തിന് മുന്നിൽ കാഴ്ചവെയ്ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: രാജ്യത്തെ ഇരുപതര കോടി കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന യുണിസെഫ് റിപ്പോർട്ട് ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഈ വെല്ലുവിളി നിറഞ്ഞ ദേശീയ സാഹചര്യത്തിൽ നിന്നും കേരളം തികച്ചും വ്യത്യസ്‌തമായ ഒരു മാതൃകയാണ് രാജ്യത്തിന് മുന്നിൽ കാഴ്ചവെയ്ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. യുണിസെഫ് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്ന ദേശീയ പ്രതിസന്ധിക്ക് വിപരീതമായി, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നതാണെന്ന് മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
CATEGORIES News
