
‘രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത്’- കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്
- നാട്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പിടികൂടി പുനരധിവസിപ്പിക്കാമെന്ന് ബോർഡ് നിർദേശം
തിരുവനന്തപുരം : കേരളത്തിലെ വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാട് തുടർന്ന് കേന്ദ്ര വന്യജീവി ബോർഡ്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം ബോർഡ് തള്ളിയിരിയ്ക്കുകയാണ്. രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുതെന്നും നാട്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പിടികൂടി പുനരധിവസിപ്പിക്കാം എന്നുമാണ് ബോർഡ് നിർദേശം.

സംസ്ഥാനത്ത് പന്നികളെ വെടിവെയ്ക്കാൻ ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ നൽകിയ പ്രത്യേക ഇളവ് അവസാനിക്കാനിരിക്കുകയാണ് വൈൽഡ് ലൈഫ് ബോർഡിന്റെ നിർദേശം.പന്നിയെ ഷെഡ്യൂൾ മൂന്നിൽ നിന്നും കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും മാറ്റണമെന്ന തീരുമാനത്തിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വൈൽഡ് ലൈഫ് ബോർഡ് തീരുമാനത്തിനെതിരെ വീണ്ടും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.