റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്

  • തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്

തൃക്കാക്കര : റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ അന്വേഷണം ആരംഭിച്ച് തൃക്കാക്കര പോലീസ്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

കൊച്ചിയിലും കോഴിക്കോടും പരിശോധന നടത്തും. രഹസ്യ മൊഴിയുടെ പകർപ്പ് കൂടി ലഭ്യമായ ശേഷം വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് നീക്കം. യുവതിയുമായുള്ള വേടന്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് സ്ഥിരീകരിച്ചു. നിലവിൽ കേസിന്റെ അന്വേഷണ ചുമതല ഇൻഫോപാർക്ക് എസ് എച്ച് ഒയ്ക്കാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )