
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തി
- താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പോലീസിന് മുന്നിൽ ആവർത്തിച്ചു
എറണാകുളം: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തുമായി പോലീസിന്റെ തെളിവെടുപ്പ്. കുറ്റകൃത്യം നടന്ന ഫോർട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയിൽ പറഞ്ഞ ക്യാരവാനിലുമെത്തിച്ച് തെളിവെടുത്തു. മൂന്നു ദിവസമായി ജയിലിൽ തുടരുന്ന രഞ്ജിത്തിന്റെ റിമാൻഡ് അടുത്ത ആഴ്ച വരെ നീട്ടി.

താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പോലീസിന് മുന്നിൽ ആവർത്തിച്ചു. സിനിമാ സെറ്റിൽ സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിൽ ഇന്നലെയാണ് രഞ്ജിത്തിനെ പോലീസിന് കസ്റ്റഡിയിൽ കിട്ടിയത്.
CATEGORIES News
