
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു
- സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഇതാദ്യമായാണ് ഐറീന എത്തുന്നത്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നനർ കപ്പലായ എംഎസി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. രാവിലെ ഒമ്പത് മണിക്കൂറാണ് ബാർട്ടിംഗ് പൂർത്തിയായത്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീന ചരക്ക് കപ്പലിലെ കപ്പിത്താൻ. ഈ കപ്പൽ മെഡിറ്റേനിയൻ ഷിപ്പിംഗ് കമ്പനിയുടേതാണ് . ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ. ഇതേ സീരിസിലെ എംഎസ്‌സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു.

സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഇതാദ്യമായാണ് ഐറീന എത്തുന്നത്.എംഎസ്‌സി ഐറീന 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ളതാണ് . ക്യാപ്റ്റനെ കൂടാതെ കപ്പലിലെ ക്രൂവിലും മലയാളിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347-ാമത്തെ കപ്പലാണ് എംഎസ്‌സി ഐറീന.
CATEGORIES News