
വനിതാ സംരംഭകർക്ക് ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്, കുറഞ്ഞ പലിശയിൽ വായ്‌പാ പദ്ധതി നടപ്പാക്കുമെന്ന്- മന്ത്രി പി.എ മുഹമ്മദ് റിയാസ്
- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം : സ്ത്രീസൗഹാർദ ടൂറിസത്തിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കുന്നവർക്കാണ് പലിശയിളവ് നൽകുകയെന്നും, ഇതുവഴി കൂടുതൽ സ്ത്രീകളെ ടൂറിസം മേഖലയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു .
CATEGORIES News
