വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

  • മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നടക്കുന്ന വാർത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കും

പാലക്കാട് : പാലക്കാട് വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നടക്കുന്ന വാർത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കും. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.

ഇക്കഴിഞ്ഞ 17 നാണ് മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ടം ഇയാളെ തല്ലി കൊന്നത്. സംഭവത്തിൽ മൂന്ന്പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പ്രദേശവാദികളെയാണ് ചോദ്യം ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ എട്ട് പേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഇവർ ഒളിവിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )