
വിതരണക്കാരുടെ പണിമുടക്കിൽ കുടുങ്ങി റേഷൻകടകൾ
- 27മുതൽ റേഷൻ വ്യാപാരി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോ ടെ പ്രതിസന്ധി കൂടും
തിരുവനന്തപുരം :രണ്ടാഴ്ചയിലേറെയായി തുടരുന്ന വിതരണകരാറുകാരുടെ പണിമുടക്കിൽ റേഷൻകടകളിൽ ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നു . ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോ ടെ റേഷൻ വിതരണത്തിൻറെ പ്രതിസന്ധി കൂടും. ഓരോ കാർഡ് ഉടമക്കും പൂർണവിഹിതം നൽകാനുള്ള അരിയും ഗോതമ്പും ആട്ടയും പലയിടത്തും ഇപ്പോൾ ഇല്ല. പച്ചരി, പുഴു ക്കലരി, മട്ട അരി എന്നിവ വിവിധ അളവിലാണ് ഓരോ കാർഡ് ഉടമക്കും നൽകേണ്ടത്. മുൻഗണന വിഭാഗത്തിലെ മഞ്ഞക്കാർഡ് ഉടമകൾക്ക് 30 കിലോ വരെ അരി ഇങ്ങനെ നൽകണം. ഇതിന് സാധനങ്ങൾ തികയാത്ത സ്ഥിതിയുണ്ട്.

ഓരോ മാസവും ആദ്യത്തെ 10 ദിവസമാ ണ് ഗോഡൗണിൽനിന്ന് റേഷൻകടയിലേ ക്ക് സാധനങ്ങൾ എത്തിക്കുക. സാധനങ്ങ ൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷ ൻകടകളിൽ വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാ ക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്. എസ്.എ) ജനുവരി ഒന്ന് മുതലാണ് പണി മുടക്ക് ആരംഭിച്ചത്. സെപ്റ്റംബർ മുതലു ള്ള ബിൽതുക കുടിശ്ശികയായതോടെയാ ണ് സമരം തുടങ്ങിയത്.ഡിസംബർ ആദ്യവാരം എത്തിച്ച സ്റ്റോക്കാണ് റേഷൻകടയിലുള്ളത്. ഇത് മിക്കതും തീർന്ന സ്ഥിതിയാണ്. പച്ചരിക്കാണ് കൂടു തൽ ക്ഷാമം.സമരംമൂലം ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക നുസരിച്ച് ഭക്ഷ്യവിതരണം ക്രമീകരിക്കണമെന്നാണ് (കോംപോ) വകുപ്പിന്റെ ഉത്തരവ്.