വിവാഹവാഗ്ദാനം നൽകി പീഡനം; യുവ ഡോക്ട‌ർ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം; യുവ ഡോക്ട‌ർ അറസ്റ്റിൽ

  • ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന കാലത്താണ് കേസിന് ആസ്പപദമായ സംഭവം

ആലപ്പുഴ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്‌ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു‌. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന കാലത്താണ് കേസിന് ആസ്പപദമായ സംഭവം.

മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച് വിവാഹവാഗ്ാനം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിവാഹ ആവശ്യം യുവതി ഉന്നയിച്ചതോടെയാണ് വിവാഹം ഉറപ്പിച്ച വിവരം അറിയിച്ചത്. തുടർന്ന് ജോലി ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, സുഭാഷ്, വിനു, ലവൻ, സുജിത് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്ത‌ത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )