
വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
- ചെന്നൈ സെൻട്രൽ മംഗലാപുരം ചെന്നെ എന്മോർ, മംഗലാപുരം തിരുവനന്തപുരം നോർത്ത് മംഗലാപുരം ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം : വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ സെൻട്രൽ മംഗലാപുരം ചെന്നെ എന്മോർ, മംഗലാപുരം തിരുവനന്തപുരം നോർത്ത് മംഗലാപുരം ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ മംഗലാപുരം സ്പെഷ്യൽ ഇന്ന് രാത്രി 11.55നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുക. നാളെ (ഏപ്രിൽ 9) വൈകുന്നേരം നാല് മണിക്കാണ് മംഗലാപുരത്തെത്തുക. മടക്ക ട്രെയിൻ 06128 മംഗലാപുരം ചെന്നൈ എഗ്മാർ സ്പെഷ്യൽ നാളെ രാത്രി എട്ട് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം (ഏപ്രിൽ 10) ഉച്ചയ്ക്ക് 12.30-ാടെ ചെന്നൈ എന്മോറിലെത്തും.

കേരളത്തിൽ പാലക്കാട്, ഷൊർണുർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.അന്നേ ദിവസം (ഏപ്രിൽ 10) മംഗലാപുരത്തേക്ക് വീണ്ടും ട്രെയിൻ യാത്ര പുറപ്പെടും. ട്രെയിൻ നമ്പർ 06153 ചെന്നൈ എന്മോർ – മംഗലാപുരം സ്പെഷ്യൽ എന്മോറിൽ നിന്നും ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക. അടുത്ത ദിവസം (ഏപ്രിൽ 11) കാലത്ത് 6.55ന് മംഗലാപുരത്തെത്തും. മടക്ക ട്രെയിനായ 06154 വിഷുദിനമായ ഏപ്രിൽ 15നാണ് ചെന്നൈ എന്മോറിലേക്ക് യാത്ര തിരിക്കുക. ഏപ്രിൽ 15ന് വൈകുന്നേരം നാല് മണിക്ക് ട്രെയിൻ മംഗലാപുരത്തുനിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 10.45ന് ചെന്നൈ പുറപ്പെടും.അടുത്ത ദിവസം രാവിലെ 10.45ന് ചെന്നെ എഗ്‌മോറിലെത്തും.
