
വിൻഡോസ് തകരാർ മൂലം സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 11 വിമാനങ്ങൾ
- തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്
കൊച്ചി:മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തത് കാരണം ഇന്നും വിമാനങ്ങൾ റദ്ദാക്കി. ഇന്ന് റദ്ദാക്കിയത് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ആണ് .റദ്ദാക്കിയത് ഇൻഡിഗോ വിമാനങ്ങളാണ്. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച മുതൽ ക്രൗഡ്സ്ട്രൈക്കിൻ്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇതിനെതുടർന്ന് ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻനിര കമ്പനികളും വിമാനത്താവളങ്ങളുമെല്ലാം ഇതോടെ പ്രതിസന്ധിയിലായിട്ടുള്ള അവസ്ഥയിൽ ആയിരുന്നു.