
വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത
- ചക്രവാതച്ചുഴി തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട് .

ഡിസംബർ 12-ാം തീയതിയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
CATEGORIES News
TAGS THIRUVANANTHAPURAM