
വെടിക്കെട്ട് അപകടം ; മൂന്നു പ്രതികൾക്ക് ജാമ്യം
- ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികൾക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവർക്കാണ് ജാമ്യം.കർശന ഉപാധികളോടെയാണ് ജാമ്യം. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പടക്കം പൊട്ടിക്കാൻ ഒപ്പമുണ്ടായിരുന്ന കെ.വി. വിജയൻ എന്നയാളെക്കൂടെ പോലീസ് അറസ്റ്റുചെയ്തതിരുന്നു. ഇയാൾ റിമാൻഡിലാണ്. പരിക്കേറ്റവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്. സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
CATEGORIES News