
വേനലവധി: മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ പ്രതിവാര ട്രെയിൻ സർവീസ്
- ഏഴു സർവീസുകളാണ് ഉള്ളത് ..
മംഗളൂരു:വേനലാവധി തിരക്ക് കണക്കിലെടുത്ത് മംഗളൂരു-കോയമ്പത്തൂർ റൂട്ടിലും തിരിച്ചും പ്രതിവാര ട്രെയിൻ സർവീസ് നടത്തും. മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷ്യൽ ട്രെയിൻ 18, 25, ജൂൺ 1, 8, 15, 22, 29 തീയതികളിൽ രാവിലെ 9.30ന് പുറപ്പെട്ട് വൈകിട്ട് 6.15 ന് കോയമ്പത്തൂർ ജങ്ഷനിലെത്തും.
ഇതേ ദിവസംതന്നെ തിരിച്ചുള്ള ട്രെയിൻ രാത്രി 10.15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55-ന് മംഗളൂരുവിലെത്തും. ഏഴു സർവീസുകളാണ് ഉള്ളത് . 19 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ടു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക് വാനുകൾ എന്നിവയുണ്ടാവും. കാസർകോട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, പോതന്നൂർ ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത് .
CATEGORIES News