വൈലോപ്പിള്ളി തറവാട്ടിലെ ആ ‘മാമ്പഴ’വും അമ്മതൻ ചുടുകണ്ണീരും•••

വൈലോപ്പിള്ളി തറവാട്ടിലെ ആ ‘മാമ്പഴ’വും അമ്മതൻ ചുടുകണ്ണീരും•••

  • കവിയുടെ 40-ാം ഓർമ്മനാളിൽ ആ പിന്നാംപുറക്കഥകൂടി.

“വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!”

വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ‘മാമ്പഴം’. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാ വൃത്തത്തിൽ ഇരുപത്തിനാല് ഈരടികൾ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്, 1936-ലെ മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വർഷം മുൻപ് 1930-ൽ, നാലര വയസ്സുള്ളപ്പോൾ മരിച്ച ഒരനുജന്റെ ഓർമ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 1947-ൽ ഇറങ്ങിയ ‘കന്നിക്കൊയ്ത്ത്’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി. മലയാളകവിതയുടെ ‘നവോത്ഥാന പ്രതീക’മായി ഈ കവിതയെ കുട്ടിക്കൃഷ്ണമാരാർ വാഴ്ത്തിയിട്ടുണ്ട്.യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കവി കണ്ടെടുത്ത കഥ ‘മാമ്പഴ’മെന്ന കവിതയുടെ പിറവിക്കു പിന്നിൽ, കവി സൂചിപ്പിച്ചപോലെ, ഒരു കഥയുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കവി കണ്ടെടുത്ത് സ്വന്തം മാതാവിന്റെ കണ്ണീരിൽ ചാലിച്ചു വാർത്തെടുത്ത കാവ്യശില്പമാണ് ‘മാമ്പഴം’.

മാമ്പഴമെന്ന കവിതയില്‍ മകന്റെ മരണത്തില്‍ മനമുരുകി കരഞ്ഞ് വായനക്കാരെയും കരയിക്കുന്ന അമ്മ, ശ്രീധരമേനോന്റെ അമ്മ നാണിക്കുട്ടിയമ്മ തന്നെയാണ്. കവിയുടെ ഇളയ സഹോദരന്‍ കൃഷ്ണന്‍കുട്ടി യായിരുന്നു മുറ്റത്തു നിന്ന നാട്ടുമാവില്‍ നിന്നും മാമ്പൂ പൊട്ടിച്ച് കളിച്ചത്.അമ്മ നാണിക്കുട്ടിയമ്മ മകന്റെ വികൃതി കണ്ടപ്പോള്‍ ദേഷ്യം കൊണ്ട് ‘ഉണ്ണി’യെ (കൃഷ്ണന്‍കുട്ടിയെ) അടിച്ചത് ഇരുവരുടെയും അമ്മയായ നാണിക്കുട്ടിയമ്മയായിരുന്നു. രോഗം ബാധിച്ച് അനുജന്‍ മരിച്ചതും, മരിച്ച മകനു നല്‍കാന്‍ മാമ്പഴവുമായിപ്പോയ അമ്മയുടെ തീരാദുഖവും കാണേണ്ടിവന്ന ശ്രീധരനെന്ന കുട്ടിയുടെ മനസിന്റെ വേദനയായിരുന്നു പിന്നീട് ‘മാമ്പഴ’മെന്ന കവിതക്കു കാരണമായത്.

വൈലോപ്പിളളി തറവാട്ടു വളപ്പിലുളള നാട്ടുമാവാണ് മാമ്പഴം കവിതയിലെ ആ ‘അങ്കണത്തെമാവ്’.എറണാകുളത്ത് കലൂരിലാണ് വൈലോപ്പിളളിയുടെ മാതൃകുടുംബമായ വൈലോപ്പിളളി തറവാടുളളത്. കവിയുടെ അമ്മ വൈലോപ്പിളളി കുടുംബമായിരുന്നു. ശ്രീധരമേനോന്റെ തൂലികനാമമായ ‘വൈലോപ്പിളളി’ എന്നത് അമ്മയുടെ തറവാട്ടു പേരാണ്. കലൂരിലെ വൈലോപ്പിളളി തറവാട്ടിലായിരുന്നു ശ്രീധരമേനോന്റെ ബാല്യകൗമാരങ്ങള്‍ ചിലവഴിച്ചത്.ഇരുപതാം വയസില്‍ അധ്യാപകനായി ജോലികിട്ടി ഔദ്യോഗികജീവിതം തുടങ്ങും വരെ ശ്രീധരമേനോന്‍ താമസിച്ചിരുന്നത് ഇവിടെയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )