ശബ്ദമില്ലാതെ പുറത്തിറങ്ങാനൊരുങ്ങി റോയൽ എൻഫീൽഡ്

ശബ്ദമില്ലാതെ പുറത്തിറങ്ങാനൊരുങ്ങി റോയൽ എൻഫീൽഡ്

  • ആദ്യത്തെ ഇ.വി ഫ്ലയിങ് ഫ്ലീസി 6 അവതരിപ്പിച്ചു

ബ്ദമില്ലാതെ നിരത്തിലിറങ്ങാൻ ഒരുങ്ങി റോയൽ എൻഫീൽഡ്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഫ്ളയിങ് ഫ്ളീ സി 6 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ സൈക്കിൾ ഷോയിലാണ് പുറത്തിറക്കിയിരിയ്ക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് ആർമി പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന 125 സിസി ഫ്ളയിംഗ് ഫ്ളീ മോട്ടോർസൈക്കിളിൽ നിന്നാണ് റോയൽ എൻഫീൽഡ് ഈ പേര് കണ്ടെത്തിയിരിക്കുന്നത്. യുദ്ധത്തിനിടയിൽ വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതാകുമ്പോൾ പാരാട്രൂപ്പർമാർക്കും മറ്റ് സൈനികർക്കും ഇടയിൽ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന ബൈക്കായിരുന്നു ഇത്.
റോയൽ എൻഫീൽഡിൻ്റെ പരമ്പരാഗത ഡിസൈനിൽ നിന്ന് മാറി ക്ലാസിക്ക്-ഇലക്ട്രിക് ബൈക്കുകളുടെ സമ്മിശ്രമായ റെട്രോ-ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനാണ് ഇത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )