ശൈത്യകാലത്ത് വയറിന് കൂടുതൽ ശ്രദ്ധവേണം

ശൈത്യകാലത്ത് വയറിന് കൂടുതൽ ശ്രദ്ധവേണം

  • ശൈത്യ കാലത്ത് സൂര്യപ്രകാശം കുറയുന്നത് വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാ കുന്നുണ്ട്. വിറ്റാമിൻ ഡി കുറഞ്ഞാൽ കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും. മൊത്തത്തിലുള്ള കുടലിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാവാനും കാരണമാകും.

ണുപ്പ് കാലത്ത് നമ്മുടെ ശരീരം കൂടുതൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് നമ്മുടെ ആമാശയത്തിന്റെ ആരോ​ഗ്യം. താരതമ്യേനെ തണുപ്പ് കാലത്ത് ശരീരത്തിൽ വെള്ളം കുറയുന്ന സാഹചര്യമുണ്ട് .തണുപ്പ് സമയത്ത് താപനില കുറയുന്നത്, മാറിയ ഭക്ഷണ ശീലങ്ങൾ, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ ഇതൊക്കെ നമ്മുടെ ദഹനത്തെ ബാധിക്കും. അതുപോലെ തന്നെ ജലാംശം കുറയുന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെ. തണുപ്പ് സമയത്ത് വെള്ളം കുടിക്കുന്നത് കുറയും. ദഹനത്തിന് വെള്ളം വളരെ ആവശ്യമാണ്. ശരീരത്തിൽ വെള്ളം കുറയുന്നത് ദഹന പ്രക്രിയ മന്ദ​ഗതിയിലാക്കും. ഇത് കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും. ശൈത്യകാലത്ത് പലപ്പോഴും ഭക്ഷണ രീതികളിൽ മാറ്റമുണ്ടാവാറുണ്ട്. കൊഴുപ്പും കാർബോഹൈഡ്രേറ്റും പഞ്ചസാരയുമാെക്കെ അധികം കഴിക്കാൻ സാധ്യത ഏറെയാണ്. ഇത് മനുഷ്യ ശരീരത്തിന് അത്ര ഗുണം ചെയ്യുന്നതല്ല. ഈ ഭക്ഷണത്തിലെ മാറ്റം കുടലിൽ വളരെ പ്രശ്നങ്ങൾ ഉണ്ടാക്കും. അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

ശൈത്യ കാലത്ത് സൂര്യപ്രകാശം കുറയുന്നത് വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാ കുന്നുണ്ട്. വിറ്റാമിൻ ഡി കുറഞ്ഞാൽ കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും. മൊത്തത്തിലുള്ള കുടലിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാവാനും കാരണമാകും. അതുകൊണ്ടുതന്നെ ശൈത്യകാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതായ കുറെ കാര്യങ്ങളുണ്ട്. സമീകൃത ആഹാരം കഴിക്കുക, ജലാംശം നിലനിർത്തുക, വിറ്റാമിൻ ഡി സപ്ലിമെന്റ് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുമെ ങ്കിലും ആരോ​ഗ്യത്തിന് ആവശ്യമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. സമീകൃതാഹാരം തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. ധാന്യങ്ങൾ, പയർ വർ​ഗങ്ങൾ, റൂട്ട് പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്താം. തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഏറെ നല്ലതാണ്. ഇത് ആരോ​ഗ്യകരമായ കുടൽ മൈക്രോബയോം നിലനിർത്താൻ സഹായിക്കും.

ദിവസം മുഴുവൻ ആവശ്യമായ വെള്ളം കുടിക്കണം. തണുപ്പായത് കൊണ്ട് വെള്ളം കുടിക്കാൻ തോന്നില്ല. ജലാംശം നിലനിർത്താൻ ഹെർബൽ ടീകളും ഇളം ചൂടുള്ള വെള്ളവും നാരങ്ങ വെള്ളവും കുടിക്കാം. ശൈത്യകാലത്ത് വിറ്റാമിൻ ഡി കുറഞ്ഞാൽ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ആലോചിച്ച ശേഷം വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് പരി​ഗണിക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നിലനിർത്തേണ്ടതുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )