സംഘർഷത്തിനിടെ പാചക എണ്ണ വില കുതിക്കുന്നു

സംഘർഷത്തിനിടെ പാചക എണ്ണ വില കുതിക്കുന്നു

  • കേരളം വിട്ടാൽ ആവശ്യക്കാരേറെയുള്ള സൺഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കകം കൂടിയത് 4 മുതൽ 5 രൂപ വരെയാണ്

ബെംഗളൂരു : ഇറാൻ യുദ്ധത്തിനും പശ്ചിമേഷ്യൻ പ്രതിസന്ധിക്കും പിന്നാലെ രാജ്യത്ത് പാചക എണ്ണയ്ക്ക് വില കൂടുന്നു . കേരളം വിട്ടാൽ ആവശ്യക്കാരേറെയുള്ള സൺഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കകം കൂടിയത് 4 മുതൽ 5 രൂപ വരെയാണ്. സൺ ഫ്ലവർ, റൈസ് ബ്രാൻ ഓയിൽ മിശ്രിത എണ്ണകൾക്ക് ലിറ്ററിന് 10 രൂപ വരെ കൂടി. മഹാരാഷ്ട്രയും ആന്ധ്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സൂര്യകാന്തി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സൺഫ്ലവർ ഓയിൽ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത് കർണാടകമാണ്.

എന്നാൽ ആ ഉത്പാദനം രാജ്യമെങ്ങും ആവശ്യക്കാരുള്ള സൺ ഫ്ലവർ ഓയിൽ ഉപയോഗത്തിന് ആനുപാതികമല്ല. അതുകൊണ്ടുതന്നെ നമുക്കാവശ്യമുള്ള സൂര്യകാന്തി എണ്ണയുടെ നല്ലൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. യുക്രെയ്ൻ, റഷ്യ, അർജന്റീന, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി. ഈ ഇറക്കുമതിയെ യുദ്ധം ബാധിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് വിപണിയിലെ പ്രതിഫലനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )