സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം

സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം

  • ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 17 പേർ. ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. 66 പേർക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണമുണ്ട്.

നേരത്തെ 18 എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്. ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടായി. 7 പേർ മരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )