
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു
- ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ട്രംപ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുയർന്നതെന്നാണ് വിവരം.

ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9405 രൂപയായി. പവന് 75240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
