
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു
- ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് തിരുത്തിയത്.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു
