സദാചാര പ്രസംഗവുമായി കായംകുളം എം.എൽ.എ യു. പ്രതിഭ

സദാചാര പ്രസംഗവുമായി കായംകുളം എം.എൽ.എ യു. പ്രതിഭ

  • എരുവ നളന്ദ കലാസാംസ്‌കാരിക ഗ്രന്ഥശാലയുടെ 34 -ാം വാർഷികാഘോഷ യോഗത്തിലാണ് എംഎൽഎയുടെ വിവാദ പരാമർശം.

കായംകുളം : സദാചാര പ്രസംഗവുമായി കായംകുളം എംഎൽഎ യു പ്രതിഭ. നാട്ടിലെ കട ഉദ്ഘാടനങ്ങൾക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും, നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും എം.എൽ.എ പറഞ്ഞു. കായംകുളത്ത് കഴിഞ്ഞ ബുധനാഴ്ച നടന്ന എരുവ നളന്ദ കലാസാംസ്‌കാരിക ഗ്രന്ഥശാലയുടെ 34 -ാം വാർഷികാഘോഷ യോഗത്തിലാണ് എം.എൽ.എയുടെ വിവാദ പരാമർശം.

ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് ഒരു പുതിയ സംസ്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ. ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കേറും. അത്തരം രീതികൾ മാറ്റണം. നമ്മൾ നമ്മുടെ അഭിപ്രായങ്ങൾ പറയണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് അവരോട് പറയണം. ഇനി സദാചാരം എന്ന് പറഞ്ഞ് എന്റെ നേരെ വരരുതെന്നും യു പ്രതിഭ എം.എൽ. എ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )