
സിനിമാരംഗത്തെ ലൈംഗിക അതിക്രമ പരാതി;7 കേസ് രജിസ്റ്റർ ചെയ്തു
- എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്
കൊച്ചി: ലൈംഗിക അതിക്രമ പരാതിയിൽ പോലീസ് ഏഴ് കേസ് രജിസ്റ്റർ ചെയ്തു. അഭിഭാഷകൻ വി.എസ്.ചന്ദ്രശേഖരൻ, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്.
നടൻ മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്.
ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് സ്റ്റേഷനിലും ജയസൂര്യയ്ക്കെതിരെ കന്റോൺമെന്റ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു.
പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. നടിയുടെ പരാതിയിൽ എം. മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മരട് പൊലീസാണ് കേസെടുത്തത്.
CATEGORIES News