
സുമനസ്സുകളുടെ സഹായം തേടി ദൃഷാന
- സഹായം അയക്കേണ്ട ഗൂഗിൾ പേ നമ്പർ സ്മിത – 9567765455
വടകര ചോറോട് വച്ചുനടന്ന ആ കാർ അപകടത്തിന്റെ കൃത്യം ഒന്നാമത്തെ വർഷം തികയുന്ന ഫെബ്രുവരി 17നു കോഴിക്കോട് മെഡിക്കൽ കോളേജ് കാരന്തൂർ റോഡിൽ കൊളായിതാഴം എൽ. പി. സ്കൂളിന് അടുത്തുള്ള ആ വീടിന്റെ മുകൾ നിലയിലേക്ക് നടന്നു കയറി. അകത്തെ കട്ടിലിൽ ആരെയും തിരിച്ചറിയനാകാതെ, ഒന്ന് സംസാരിക്കാൻ പോലും കഴിയാതെ മച്ചിന്റെ മുകളിലേക്ക് അലക്ഷ്യമായി നോക്കി കിടക്കുന്ന ദൃഷാന. ദിവസം മുഴുവനും ആ മകൾക്ക് കാവലായി ഒരമ്മ. അവളൊന്നു പുഞ്ചിരിക്കുന്നത് കാണാൻ അമ്മേ എന്ന് വിളിക്കുന്നത് കേൾക്കാൻ കാത്തിരിക്കുന്ന മാതൃഹൃദയം.ആ അപകടത്തിൽ മുത്തശ്ശി മരിച്ചു ദൃഷാന ഈ അവസ്ഥയിലും. കേരളത്തിന്റെ നൊമ്പരത്തിപൂവായ ദൃഷാനയുടെ ഇപ്പോഴത്തെ സ്ഥിതി സ്മിത പറഞ്ഞു തുടങ്ങി.പത്തു മാസത്തെ മെഡിക്കൽ കോളേജിലെ ചികിത്സയിൽ ജീവൻ തിരിച്ചു കിട്ടി. പക്ഷെ തലച്ചോറിന്റെ പലഭാഗങ്ങളും ഇപ്പോഴും ഉറങ്ങി കിടക്കുന്നു. ചിലപ്പോൾ മാസങ്ങൾ വർഷങ്ങൾ എടുക്കും നേരെയാകാൻ എന്ന് ഡോക്ടർമാർ പറയുന്നു. എന്തായാലും പഴയസ്ഥിതി കൈവരും എന്ന് തന്നെ വൈദ്യശാസ്ത്രം പറയുന്നു.അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്തു. ന്യൂറോ ബ്രെയിൻ ഇതൊക്കെ ഉണർത്തിയാൽ വേഗത്തിലാകും ആ തിരിച്ചു വരവ്. അതിന് ആസ്റ്റർ മെഡിസിറ്റിയിൽ സൗകര്യം ഉണ്ടായിരുന്നു പക്ഷെ ഭാരിച്ച ചിലവ് അത് താങ്ങാൻ കഴിയില്ല. ഇപ്പോൾ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സ ചെയ്യാൻ ഒരുങ്ങുന്നു. ചുരുങ്ങിയത് 4ലക്ഷം വേണം. വിധിയുടെ വിളയാട്ടത്തിന്റെ ബാക്കി പത്രം ആണ് അച്ഛൻ സുധീർ.ഒരിക്കൽ വാർക്കപുറത്തു നിന്നും വീണു കാലിന് പരുക്ക് പറ്റി മാസങ്ങൾ കിടന്നു, പിന്നെ പട്ടി ഓടിച്ചപ്പോൾ വീണു അതെ കാലിനു വീണ്ടും പരിക്ക് പറ്റി മാസങ്ങൾ നീണ്ട കിടപ്പ്, തീർന്നില്ല എലിപ്പനി ബാധിച് ഗുരുതര അവസ്ഥയിൽ കിടന്നു .. ഇപ്പോൾ വിധി പിടികൂടിയത് മകൾ ദൃഷാനയെ.പോളിഷിംഗ് ജോലികൾ ചെയ്ത് കൊണ്ടു ജീവിക്കുന്ന സുധീർ ഹരിതകർമ്മ സേനയിലെ ജോലി സ്മിതയ്ക്കും അതൊക്കെ ഉപേക്ഷിച് കണ്ണൂർ (മേലെ ചൊവ്വ )യിൽ നിന്നും ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് വാടകയ്ക്കു താമസിക്കുന്നു ഈ കുടുംബം. അഞ്ചു വയസുള്ള ഒരു മകൾ കൂടിയുണ്ട്. ലോൺ എടുത്ത് ഒരു വീടുപണിത് വാർത്തതെ ഉള്ളു അത് തിരിച്ചടവ് മുടങ്ങി. തുടർ ചികിത്സ വലിയ ഒരു ചോദ്യ ചിഹ്നമാണ് ഈ കുടുംബത്തിന് മുൻപിൽ. ഗാനസ്മൃതിയുടെ പതിനായിരക്കണക്കിന് ശ്രോതാക്കൾ ഇതൊക്കെ വായിക്കുമ്പോൾ എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയാലോ എന്ന് കരുതി സ്മിതയുടെ G. Pay നമ്പർ (സ്മിത 9567765455)
ശശീന്ദ്രൻ കൊയിലാണ്ടി