
സ്ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അനുവാദം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
- സ്ഥാനാർത്ഥികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കത്ത് നൽകി
തിരുവനന്തപുരം : സ്ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അനുവാദം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷ നിരീക്ഷിക്കാൻ പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി. സ്ട്രോങ് റൂമുകളുടെ സമീപത്ത് സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തും. സിസിടിവി ദൃശ്യങ്ങൾ മുഴുവൻ സമയം നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സ്ഥാനാർത്ഥികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കത്ത് നൽകി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്.
CATEGORIES News
