
സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല
- യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് രമേശ് ചെന്നിത്തല വ്യകതമാക്കി.
തിരുവനന്തപുരം : സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിനെ പോലെ കേരള പാർട്ടിയല്ല, ദേശീയ പാർട്ടിയാണ് ഞങ്ങൾ എന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരുകാലത്തും ഇത്രയും ചെറിയ കാലയളവിൽ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നോമിനേഷൻ ഫോം പോലും കിട്ടുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് അധിക താമസം ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് തന്നെ സ്ഥാനാർഥി പട്ടിക പുറത്തുവരും. പാർട്ടിയിൽ പ്രശ്നങ്ങളില്ല. സർക്കാരിനെതിരെ ശക്തമായ ജനവികാരം കാണാൻ കഴിയും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരന്റിയിൽ ജനങ്ങളിൽ വലിയ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. നാളെ മുതൽ സജീവമായ പ്രവർത്തനത്തിലേക്ക് കടക്കും. യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് രമേശ് ചെന്നിത്തല വ്യകതമാക്കി.
CATEGORIES News
